കണ്ണൂർ സയൻസ് പാർക്കിൽ ഇനി ദിനോസറുകളും

കണ്ണൂർ സയൻസ് പാർക്കിൽ ഇനി ദിനോസറുകളും. 15 ലക്ഷം രൂപ ചെലവിലാണ് സയൻസ് പാർക്കിൽ കൃത്രിമ ദിനോസറുകളെ നിർമിക്കുന്നത്.ഉൾഭാഗം മെറ്റലും പുറം ഭാഗം സിന്തറ്റിക് റബറും ഉപയോഗിച്ചാണ് ദിനോസറിനെ നിർമിക്കുന്നത്.ദിനോസറുകളുടെ 4 തരം മാതൃകകൾ പാർക്കിനു മുൻഭാഗത്ത് സ്ഥാപിക്കാനാണ് ഉദ്ദേശം.ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ ദിനോസറിനെ നേരിൽ കാണുന്ന അനുഭവം ഉണ്ടാക്കുന്ന വിധമാകും രൂപകല്പന.ഇവയ്ക്കു പുറമെ മനുഷ്യന്‍റെ പരിണാമ ഘടനകൂടി സ്ഥാപിക്കാനാണ് തീരുമാനം.കുരങ്ങിൽ നിന്നും മനുഷ്യനിലേക്കുള്ള മാറ്റം വ്യക്തമാക്കുന്ന 5 മാതൃകകളാണ് തയാറാക്കുന്നത്.ലെതർ കൊണ്ട് നിർമിക്കുന്ന മനുഷ്യ പരിണാമ ഘടന അടുത്ത മാസം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.മൂന്നു ലക്ഷം രൂപയാണ് ഇതിന് ചിലവ്.ആലക്കോട് കാർത്തികപുരം സ്വദേശി സനൽ ജോസഫാണ് മാതൃകകൾ നിർമിക്കുന്നത്. പാർക്കിൽ വിപുലമായ ലാബും ഒരുക്കുന്നുണ്ട്.ഫിസിക്സ്, കെമിസ്ട്രി ലാബുകളിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും പരീക്ഷണങ്ങൾ പ്രായോഗികമായി ചെയ്തു പഠിക്കാനും അവസരമുണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: