മലയോരത്ത് ശുദ്ധജലക്ഷാമം രൂക്ഷം

മലയോരത്ത് ശുദ്ധജലക്ഷാമം വീണ്ടും രൂക്ഷമായി. കിണറുകളിൽ ഉണ്ടായിരുന്ന വെള്ളവും കൂടി വറ്റി. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ജലക്ഷാമമാണ് ഗ്രാമപ്രദേശങ്ങളിൽ പോലും അനുഭവപ്പെടുന്നത്. പലരും ഏറെ ദൂരം സഞ്ചരിച്ചാണ് ശുദ്ധജലം ശേഖരിക്കുന്നത്.അതേസമയം പഞ്ചായത്തുകൾ നടത്തുന്ന ശുദ്ധജലവിതരണം കാര്യക്ഷമമല്ലെന്ന് പരക്കെ ആക്ഷേപമുയർന്നു. കണ്ണൂർ ജില്ലയിലെ ഉദയഗിരി, ആലക്കോട്, നടുവിൽ, ചപ്പാരപ്പടവ് പഞ്ചായത്തുകളിലെ മിക്കയിടങ്ങളിലും ആവശ്യത്തിനുളള ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്.ചപ്പാരപ്പടവ് പഞ്ചായത്തിലെ ചാണോക്കുണ്ട്, ഉറൂട്ടരി, മീൻപറ്റി പ്രദേശങ്ങളിലും ഉദയഗിരി പഞ്ചായത്തിലെ നൂറേക്കർ, മധുവനം, നമ്പ്യാർമല, പെരുമുണ്ടത്തട്ട്, തലത്തണ്ണി, കുട്ടൻകവല, വലിയ തുമരക്കാട്, മുക്കുഴി പ്രദേശളിലുമാണ് ജലക്ഷാമം രൂക്ഷമായത്. ഉദയഗിരിയിൽ രണ്ട് ചെറിയ വാഹനത്തിൽ ശുദ്ധജലവിതരണം നടത്തുന്നുണ്ടെങ്കിലും ഇത് മതിയാകുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: