തലശ്ശേരി എരഞ്ഞോളിപ്പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു

0

മൂന്നു വര്ഷം മുൻപ് എരഞ്ഞോളിപ്പാലത്തിന്‍റെ നിര്മാണപ്രവർത്തികൾ തുടങ്ങിയിരുന്നെങ്ങ്കിലും ഇതിനിടയിൽ എരഞ്ഞോളിപ്പുഴ ജലപാതയായി പ്രഖ്യാപിച്ചതിനാൽ പാലത്തിന്റെ അടിത്തൂണുകൾ ഉയരം കൂട്ടേണ്ടി വന്നിരുന്നു.എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ രൂപരേഖ ലഭിക്കാത്തതിനാൽ കരാറുകാർ പ്രവർത്തി നിർത്തിവെച്ചു. പുതിയ രൂപരേഖ തയാറായതോടെയാണ് ഒരുവര്ഷത്തോളും മുടങ്ങിക്കിടന്ന പാലത്തിന്‍റെ നിർമാണം പുനരാരംഭിച്ചത്.ജലപാത വരുന്നതിനാൽ നിലവിലുള്ള പാലത്തേക്കാൾ അഞ്ച് മീറ്റർ ഉയരത്തിലും മുപ്പത്തിരണ്ട്‌ മീറ്റർ വീതിയിലുമാണ് പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നത്.രണ്ടു തൂണുകളുടെ പ്രവർത്തി പൂർത്തിയായി.എരഞ്ഞോളി പഴയപാലത്തിനു വീതി കുറവായതിനാൽ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാണ്.ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് കഷ്ടിച്ചു മാത്രമേ കടന്നുപോകാൻ കഴിയുകയുള്ളു.ഡിസംബറോടെ പ്രവർത്തി പൂർത്തിയായാൽ നിലവിലുള്ള ഗതാഗത കുരുക്കിന് അറുതി വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

 

 

 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading