മുണ്ടേരി കാനച്ചേരി പള്ളി പറക്കോട്ട് അമ്പാട് പക്ഷി സങ്കേതം റോഡ് കുന്നിടിഞ്ഞ് ഗതാഗതം നിലച്ചു
ചക്കരക്കൽ:- മുണ്ടേരി പഞ്ചായത്തിലെ 20ാം വാർഡിൽ കാനച്ചേരി പള്ളി പറക്കോട്ട് അമ്പാട് പക്ഷി സങ്കേതം റോഡ് കുന്നിടിഞ്ഞ് ഗതാഗതം നിലച്ചു
ഈയിടെ താറു ചെയ്ത റോഡിലേക്കാണ് കുന്നിടിഞ്ഞത് പരിസരവാസികൾക്കും വാഹങ്ങൾക്കും പോവാൻ പറ്റാത്ത രീതിയിൽ കുന്നിടിഞ്ഞത്
പരിസരവാസികൾക്ക് ഏക ആശ്രയം ഈ റോഡാണ് അതാണ് ഇപ്പോൾ മണ്ണിടിഞ്ഞ് വലിയ കല്ലുകളുമായി റോഡ് തടസ്സപ്പെട്ടിരിക്കുന്നതു
ഇനിയും കുന്നായ പ്രദേശത്തു നിന്ന് മണ്ണ് ഇടിയാൻ സാധ്യത ഉണ്ട്
പാറക്കല്ലുകളും മണ്ണും വീടുകൾക്ക് മുകളിൽ വീണ് വൻ നാശനഷ്ടം സംഭവിക്കും ഇതിനു മുൻപേ അധികാരികൾ വേണ്ടത് ചെയ്യണമെന്ന് നാട്ടുകാർ പറഞ്ഞു
എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വൂരികരിച്ചില്ലെങ്കിൽ
കാലവർഷം കനത്താൽ ഇത് വൻ നാശനഷ്ടത്തിലേക്ക് കലാശിക്കും’
കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal