തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 5 ലേക്ക് മാറ്റി
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾ ജൂൺ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ മറ്റ് സ്‌കൂളുകൾ മധ്യവേനലവധി കഴിഞ്ഞ് നാളെ (ജൂൺ ഒന്ന്) തുറക്കും..
കണ്ണൂർ ജില്ലയിലെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള കോളജുകൾ ജൂൺ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal