പാപ്പിനിശ്ശേരി കുടുമ്പശ്രീ പ്രവർത്തകർ ശേഖരിക്കുന്ന മാലിന്യം റോഡരികിൽ തള്ളുന്നു: പകർച്ച വ്യാധി ഭീഷണിയിൽ ജനം
പാപ്പിനിശ്ശേരി: വീടുകളിൽ നിന്ന് കുടുമ്പശ്രീ പ്രവർത്തകർ ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നത് പതിവാകുന്നു. ഈന്തോട് ട്രാൻസ്ഫോമറിനി സമീപം കവറുകളിലാക്കിയാണു മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലേറ്റുകളും, ആഹാരാവശിഷ്ടങ്ങളും, പ്ലാസ്റ്റിക് കവറുകളുമടക്കം ചിന്നിച്ചിതറി കിടക്കുകയാണ്. പനിയും മഴക്കാലരോഗങ്ങളും സജീവമായിരിക്കുമ്പോളാണു നിരുത്തരവാദിത്വമായി റോഡരികിൽ മാലിന്യം തള്ളുന്നത്.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal