പയ്യന്നൂര്‍ ടൗണ്‍ സർവ്വീസ് ബാങ്കിനെ അപകീര്‍പ്പെടുത്താന്‍ ശ്രമം
പയ്യന്നൂര്‍: വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിനെ കരിവാരിത്തേക്കാനാണ് ചില തല്‍പരകക്ഷികളുടെ ശ്രമമെന്ന് ഭരണസമിതി അധികൃതര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതാണ് പയ്യന്നൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്.അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാണ് നിയമനം. ഒരു നയാ പൈസ പോലും നിയമനങ്ങള്‍ക്ക് വാങ്ങുന്നില്ല. ഡയരക്ടര്‍മാരുടെ ബന്ധുക്കളെ നിയമിക്കാറില്ല. എന്നാല്‍ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലരുടെ ശ്രമം. മുന്‍ മന്ത്രി കെ.പി.നൂറുദ്ധീന്‍ സ്ഥാപിച്ച ബാങ്ക് വളരെ നല്ല നിലയിലാണിന്ന് പ്രവര്‍ത്തിക്കുന്നത്. അപവാദ പ്രചാരണങ്ങളെ അതേ നാണയത്തില്‍ തള്ളിക്കളയും. ഓഹരിയുടമകള്‍ക്ക് ഡിവിഡന്റ് കൃത്യമായി നല്‍കുന്നുമുണ്ടെന്ന് ഭരണസമിതി അധികൃതര്‍ വ്യക്തമാക്കി
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal