പയ്യന്നൂർ രാമന്തളി കക്കം പാറയിൽ മേഖലയിൽ ബോംബ് സ്ക്വാഡ് റെയ്ഡ്
പയ്യന്നൂർ: ഇന്ന് രാവിലെ കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് രാമന്തളി കക്കം പാറയിൽ റെയ്ഡ് നടത്തി ബോംബ് സ്ക്വാഡ് എസ്.ഐ ശശിധരൻ എ. എസ്. ഐ മനോഹരൻ എന്നിവരരുടെ നേതൃത്വത്തിൽ പോലീസ് നായതാരയുടെ സഹായത്തോടെയാണ് റെയ്ഡി നടത്തിയത്. പയ്യന്നൂർ എസ്.ഐ. കെ.പി.ഷൈനും സംഘത്തോടൊപ്പമുണ്ടായിരുന്നു ചെങ്കൽ പണകളിലും പാറകെട്ടിനിടയിലും കാടുപിടിച്ച പ്രദേശത്തും റെയ്ഡ് നടത്തിയെങ്കിലും ബോംബോ സ്ഫോടകവസ്തുക്കളോ കണ്ടെത്താനായില്ല. രാമന്തളിയും റെയ്ഡ് നടത്തും.
കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal