പയ്യന്നൂരിൽ ട്രാഫിക് സിഗ്നലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു
പയ്യന്നൂരിൽ ട്രാഫിക് സിഗ്നലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. വൈകുന്നേരം 3 മണിയോടെയാണ് അപകടം. സിഗ്നൽ തെളിഞ്ഞപ്പോൾ മുന്നോട്ട് നീങ്ങിയ കാറിന് പിറകിൽ വേഗത്തിൽ ഓട്ടം തുടങ്ങിയ സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. മുന്നോട്ട് തെറിപ്പിച്ച കാർ തെക്കെ ബസാർ റോഡിൽ നിന്ന് വന്ന ഓട്ടോ ടാക്സിയെ കണ്ട് കാർ ബ്രേക്കിട്ടതിനെ തുടർന്ന് കൂട്ടിയിടിക്കുകയായിരുന്നു. ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് കാർ ബ്രേക്കിട്ടതിനെ തുടർന്ന് ഇടിച്ചത്. കാറിന്റെ പിൻഭാഗം അപകടത്തിൽ തകർന്നു.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal