കണ്ണൂരിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചയാളുടെ വിവരങ്ങൾ പുറത്തു വിട്ടു

കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കോട്ടയം പൊയില്‍ ആറാം മൈല്‍ സ്വദേശിയായ 23കാരനാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 22ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 47 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: