കണ്ണൂരിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന് 7 പോസിറ്റീവ് കേസുകൾ

കേരളത്തിൽ ഇന്ന്7 പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 213 ആയി.

തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നും 2 പേർക്ക് വീതവും കൊല്ലം,തൃശൂർ,കണ്ണൂർ ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

വിവിധ ജില്ലകളിലായി 1,63,129 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,62, 471 പേർ വീടുകളിലും, 658 പേർ ആശുപത്രിയിലുമാണ്.

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച 2 പേർക്ക് റിസൾട്ട് നെഗറ്റിവ് ആയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: