വ്യക്തികളും സംഘടനകളും അനധികൃതമായി പണപ്പിരിവ് നടത്തരുത്; ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നൽകുക: ജില്ലാ കളക്ടർ

കൊറോണരോഗവ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ചില വ്യക്തികളും സംഘടനകളും അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇങ്ങനെ പണംപിരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇങ്ങനെ ആരെങ്കിലും പണം പിരിക്കുന്നുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. അത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ കൈക്കൊളളുന്നതായിരിക്കും.

ലോക്ക്ഡൗണിന്റെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗമാളുകള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. ഇതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവനകള്‍ നല്‍കാനാണ് ഉദാരമതികളോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്. ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ സന്നദ്ധരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ വഴിയും സംഭാവനകള്‍ നല്‍കി ഈ പരിശ്രമങ്ങളില്‍ ഭാഗമാകാവുന്നതാണ്. സ്‌പോണ്‍സര്‍ഷിപ്പുകളും ഔദ്യോഗിക സംവിധാനങ്ങളിലൂടെയാകണം. എങ്കിലേ യഥാര്‍ഥത്തില്‍ ആവശ്യമായ ആളുകള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാകൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: