കൊവിഡ്19 സാംക്രമിക രോഗകാലത്ത് വൃദ്ധജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ആഗോളതലത്തില്‍ കൊവിഡ്19 നിരവധി മരണങ്ങള്‍ക്ക് ഇടയാക്കി, അതിന്റെ എണ്ണം ഇപ്പോഴും കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. രോഗാണു പകരുന്നത് തടയാന്‍ ലോക് ഡൗണ്‍ ഉള്‍പ്പെടെ നിരവധി ശക്തമായ നടപടികളാണ് ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നത്. ജനങ്ങള്‍ ഓരോരുത്തരും ഈ നടപടിക്രമങ്ങള്‍ പാലിക്കുകയും രോഗാണു വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ അനിവാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുക എന്നത് അതിപ്രധാനമാണ്.

പ്രായം കൂടിയവരാണ് കൊവിഡ്19 വേഗം ബാധിക്കാനിടയുള്ള വിഭാഗം; അവരുടെ കുറഞ്ഞ രോഗപ്രതിരോധ ശേഷിയാണു കാരണം. അതിനു പുറമേ പ്രമേഹം, അമിത രക്തസമ്മര്‍ദം, കിഡ്‌നി രോഗം, ശ്വാസകോശ സംബന്ധമായ രോഗം തുടങ്ങിയവ ഉണ്ടെങ്കില്‍ അവരിലേക്ക് കൊറോണ വൈറസ് വേഗത്തില്‍ പകരും. പ്രായമായവരിലാണ് ഈ രോഗം മൂലമുള്ള മരണനിരക്കും കൂടുതല്‍ കാണുന്നത്.

താഴെപ്പറയുന്ന നടപടികളിലൂടെ പ്രായമായ ആളുകളിലെ കൊവിഡ്19 വ്യാപനം കുറയ്ക്കാന്‍ സാധിക്കും:

ചെയ്യേണ്ട കാര്യങ്ങള്‍:

 1. വീട്ടില്‍ത്തന്നെ കഴിയുക. വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കുക. അഥവാ കൂടിക്കാഴ്ചകള്‍ ഒഴിവാക്കാനാകാത്തവ ആണെങ്കില്‍ ഒരു മീറ്റര്‍ ദൂരപരിധി നിര്‍ബന്ധമായും പാലിക്കുക.
 2. കൈകളും മുഖവും ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
 3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകൊണ്ടോ കര്‍ച്ചീഫ് കൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ മുഖം മറയ്ക്കുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്ത ശേഷം ടിഷ്യു പേപ്പര്‍ ഉപേക്ഷിക്കുകയും കര്‍ച്ചീഫ് കഴുകുകയും ചെയ്യുക.
 4. വീട്ടില്‍ പാചകം ചെയ്ത ചൂടുള്ള, ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിലൂടെ ശരിയായ പോഷകം ഉറപ്പു വരുത്തുക. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഫ്രെഷ് ജ്യൂസുകള്‍ കഴിക്കുക.
 5. വ്യായാമവും ധ്യാനവും നിര്‍വഹിക്കുക.
 6. പതിവായി കഴിക്കേണ്ട മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
 7. കുടുംബാംഗങ്ങളുമായും ( കൂടെ താമസിക്കുന്നവരുമായല്ല) ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായും ഫോണ്‍ സംഭാഷണത്തിലൂടെയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ സമ്പര്‍ക്കം നിലനിര്‍ത്തുക. ആവശ്യം വന്നാല്‍ കുടുംബാംഗങ്ങളുടെ സഹായം തേടുക.
 8. തിമിരം പോലെയോ മുട്ടു മാറ്റിവയ്ക്കല്‍ പോലെയോ നേരത്തേ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അത് നീട്ടിവയ്ക്കുക.
 9. പതിവായി സ്പര്‍ശിക്കുന്ന സ്ഥലങ്ങള്‍ പതിവായി അണുവിമുക്തീകരിച്ച് വൃത്തിയാക്കുക.
 10. ആരോഗ്യം ശ്രദ്ധിക്കുക. പനിയും ചുമയും ശ്വാസ തടസ്സമോ ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യ ചികില്‍സാ കേന്ദ്രത്തെ അടിയന്തരമായി ബന്ധപ്പെടുകയും ചികില്‍സാ നിര്‍ദേശം പാലിക്കുകയും ചെയ്യുക.

ചെയ്യരുതാത്ത കാര്യങ്ങള്‍:

 1. മുഖം മറയ്ക്കാതെ നിങ്ങളുടെ കൈകളിലേക്കു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.
 2. നിങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ അടുത്ത് പനിയും ചുമയും ഉള്ളപ്പോള്‍ പോകാതിരിക്കുക.
 3. കണ്ണുകളിലും മുഖത്തും മൂക്കിലും നാക്കിലും തൊടാതിരിക്കുക.
 4. രോഗബാധിതരുമായി ഇടപഴകാതിരിക്കുക.
 5. സ്വന്തം നിലയില്‍ മരുന്നു നിശ്ചയിക്കാതിരിക്കുക.
 6. അടുപ്പമുള്ളവര്‍ക്കു ഹസ്തദാനം നല്‍കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യാതിരിക്കുക.
 7. പതിവായ ചികില്‍സകളുമായി ബന്ധപ്പെട്ട ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. കഴിയുന്നതും ഡോക്ടറുമായി ഫോണില്‍ സംസാരിച്ച് ഉപദേശം തേടാന്‍ ശ്രമിക്കുക.
 8. പാര്‍ക്കുകള്‍, ചന്തകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുക.
 9. വളരെ അത്യാവശ്യമുള്ള കാര്യത്തിനല്ലാതെ പുറത്തു പോകാതിരിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: