കേരളത്തിലെ രണ്ടാമത്തെ കോവിഡ് മരണത്തിൽ ആശങ്ക ഒഴിയുന്നില്ല; രോഗം എവിടെ നിന്ന് പകർന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്

കേരളത്തിലെ രണ്ടാമത്തെ കോവിഡ് മരണത്തിൽ ആശങ്ക ഒഴിയുന്നില്ല. രോഗബാധിതനായിരുന്ന അബ്ദുല്‍ അസീസിന് രോഗം എവിടെ നിന്ന് കിട്ടിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗബാധിതരുമായി ഇടപഴകുകയോ വിദേശയാത്ര നടത്തുകയോ ചെയ്തിട്ടില്ല. രോഗലക്ഷണം കണ്ടത് മാര്‍ച്ച് 13നാണ്. ആദ്യഫലം നെഗറ്റീവായിരുന്നു.രോഗം സ്ഥിരീകരിച്ചത് ഞായറാഴ്ചയാണ്.
23ന് ആശുപത്രിയിലാക്കി. ഐസലേഷന്‍ വാര്‍ഡില്‍ ഹൃദയാഘാതവും പക്ഷാഘാതവും വന്നിരുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദവും തൈറോയിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. ഡയാലിസിസും നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും അബ്ദുല്‍ അസീസിന്റെ സംസ്ക്കാരം. മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ വിവാഹ, സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത പ്രാര്‍ഥനകളിലെ ആള്‍സാന്നിധ്യവും പരിശോധനയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: