അങ്ങനെ മദ്യം കഴിക്കാമെന്ന് കരുതേണ്ട; കുറിപ്പടി നൽകില്ലെന്ന് ഡോക്ടർമാരുടെ സംഘടന

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാമെന്ന ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. നിർദേശം മെഡിക്കൽ മാർഗ രേഖകൾക്കു വിരുദ്ധമാണെന്ന ഡോക്ടർമാരുടെ നിലപാടിനു പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്തീരുമാനം അശാസ്ത്രീയവും അധാർമികവുമാണെന്ന് കെ ജി എം ഒ എ സെക്രട്ടറി ഡോ ജി എസ് വിജയകൃഷ്ണൻ പറഞ്ഞു. നടപടിയുണ്ടായാൽ നേരിടാനാണ് സംഘടനാ തീരുമാനം.

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാമെന്നു കാണിച്ചു സർക്കാർ ഉത്തരവിറക്കിയിരുന്നു. മദ്യാസക്തിയിൽ ശാരീരിക മാനസിക പ്രശ്നമുള്ളവർ സമീപത്തെ പി.എച്ച്.സി മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് കുറിപ്പടി വാങ്ങേണ്ടത്. നിർദേശം മെഡിക്കൽ മാർഗ രേഖകൾക്കു വിരുദ്ധമാണെന്ന ഡോക്ടർമാരുടെ നിലപാടിനു പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്.

അമിത മദ്യാസക്തിയുള്ളവർ പി എച്ച് സി മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. മദ്യാസക്തി കാരണമുള്ള ശാരീരിക മാനസിക പ്രശ്നമുണ്ടെന്ന ഡോക്ടർമാരുടെ കുറിപ്പടി സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസിൽ സമർപ്പിച്ചാൽ നിശ്ചിത അളവിൽ മദ്യം നൽകാമെന്നു കാണിക്കുന്ന പാസ് നൽകും. ഈ മദ്യം എക്സൈസ് ആ പ്രദേശത്തുള്ള ബവ്റിജസ് ഔട്ലെറ്റിൽ നിന്നു ലഭ്യമാക്കും’ ഒരാൾക്ക് ഒന്നിൽ കൂടുതൽ പാസ് നൽകില്ല.

കുറിപ്പടിയിൽ മദ്യം നൽകാമെന്നുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയിരുന്നു. നിർദേശം അശാസ്ത്രീയവും അധാർമികവും ആണെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: