SYS എടക്കാട് യൂണിറ്റ് ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

എടക്കാട്: എടക്കാട്-മുഴപ്പിലങ്ങാട് പ്രദേശത്ത് വർധിച്ചു വരുന്ന ലഹരി വിപത്തുകളുടെ ദോഷ ഫലങ്ങൾ സമൂഹത്തെ ബോധവൽകരിക്കുന്നതിന് വേണ്ടി SYS എടക്കാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടക്കാട് ബീച്ചിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സി.കെ റഷീദ്‌ ഹാജിയുടെ അധ്യക്ഷതയിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹാബിസ് ഉദ്‌ഘാടനം ചെയ്തു. മദ്യ വർജ്ജന സമിതി ജില്ലാ പ്രസിഡന്റ് റഫീഖ് അണിയാരം മുഖ്യ പ്രഭാഷണം നടത്തി. റിജേഷ് സി.ഒ ,ഹമീദ് മാസ്റ്റർ, നിയാസ് തറമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു. അഹമ്മദ് കബീർ മൗലവിഎം സ്വാഗതവും അക്ബർ ബി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: