രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. സ്ഥാനാര്‍ഥിത്വം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത് എ.കെ. ആന്‍റണിയാണ്. ഇതോടെ അഭ്യൂഹങ്ങൾക്ക് വിരാമം.

ഇന്ന് രാവിലെ നടന്ന കൂടിയാലോചനകൾക്ക് ഒടിവിലാണ് രാഹുൽ മത്സരിക്കുന്ന വിവരം പുറത്തുവിട്ടത്. പത്തരയ്കക്ക് എഐസിസി വക്താവ് രൺദീപ് സുർവാല വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടത് പതിനൊന്ന് മണിയിലേക്ക് മാറ്റി. ഇതിന് ശേഷമ കെ സി വേണുഗോപാലും ആന്റണിയും ഗുലാംനബി ആസാദും അടക്കമുള്ളവർ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ന് ആന്ധ്രയിലും കർണാടകയിലും രാഹുൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ ഉണ്ട്. അതിന് മുൻപ് എന്തായാലും തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയുണടായിരുന്നു. നിർണ്ണായക തീരുമാനത്തിന് മുൻപ് മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ഏകെ ആന്റണിയും കെസി വേണുഗോപാലും കൂടിക്കാഴ്ച നടത്തുകയാണ്. അഹമ്മദ് പാട്ടേലും കൂടിയാലോചനകളിൽ പങ്കെടുത്തു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഏറെ വൈകാരികമായാണ് പ്രവർത്തകർ സ്വീകരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: