ചരിത്രത്തിൽ ഇന്ന്: മാർച്ച് 31

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോക വിവര ശേഖരണ സുരക്ഷിതത്വ ദിനം.. (world Back up day).. നമ്മുടെ കയ്യിലുള്ള ഡിജിറ്റൽ വിവരങ്ങൾ രണ്ടാമതൊരു സ്ഥലത്തു കൂടി ബാക്കപ്പ് ആയി സൂക്ഷിക്കുവാനുള്ള ആഹ്വാനം ആണ് ഈ ദിനത്തിന്റെ സവിശേഷത…

1870- തോമസ് എം. പിറ്റേഴ്സൻ, അമേരിക്ക യിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ ആഫ്രോ അമേരിക്കകാരനായി…

1877- ഫ്രഡ്ഡ് സ്പോഫോർത്- ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ… മെൽബണിൽ (Aus vs Eng ) അരങ്ങേറി. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഹാട്രിക്ക്, 50 വിക്കറ്റ് എന്നിവ എടുത്ത ക്രിക്കറ്റർ…

1889- ഫ്രാൻസിലെ ഈഫൽ ടവർ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു..

1911- 1924ൽ ഉദ്ഘാടനം ചെയ്ത ഗേറ്റ് വേ ഓഫ് ഇന്ത്യക്ക്,  ബോംബെ ഗവർണർ സർ ജോർജ് സിഡൻഹാം ക്ലാർക്ക് തറക്കല്ലിട്ടു..

1922- ശ്രീ നാരായണ ഗുരുവിന്റെ നിർദേശ പ്രകാരം വടപ്പുറം പി

കെ.ബാവയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ തൊഴിലാളി സമ്മേളനം ആലപുഴയിൽ നടന്നു… തുടർന്ന് ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപീകൃതമായി..

1957- കെ.എസ്. ഇ ബി നിലവിൽ വന്നു… കെ.പി.ശ്രീധര കൈമൾ ആദ്യ ചെയർമാൻ..

1964- ബ്രസിലിൽ അമേരിക്കൻ പിന്തുണയോടെ സൈനിക അട്ടിമറി.. സൈന്യം ഭരണം പിടിച്ചെടുത്തു..

1966- ബ്രിട്ടനിൽ ഹാരോൾഡ് വിൽസന്റെ ലേബർ പാർട്ടി തെരഞ്ഞെടപ്പിൽ വിജയിച്ചു.

1970- മനുഷ്യ നിർമിത ഉപഗ്രഹമായ എസ്പ്ലോറർ 1, 12 വർഷത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിൽ തിരികെ പ്രവേശിച്ചു

1971- കിഴക്കൻ പാക്കിസ്ഥാനിൽ നടക്കുന്ന വിമോചന സമരത്തിന് ഇന്ത്യൻ പാർലമെന്റ് പിന്തുണ പ്രഖ്യാപിച്ചു…

1979- മാൾട്ട ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി…

1985- World wrestling federation ന്റെ ആദ്യ മത്സരം ന്യൂയോർക്കിൽ തുടങ്ങി..

1991- തിരുവനന്തപുരം ടെക്നോ പാർക്കിന്‌ തറക്കല്ലിട്ടു ..

1992 – ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ, ലിബിയക്കെതിരെ വ്യോമ ഉപരോധവും ആയുധ വിൽപ്പന ഉപരോധവും പ്രഖ്യാപിച്ചു..

1994- എത്യോപിയയിൽ നിന്നു എസ്ട്രോലോപിത്തേകസ് അഫാറെൻസിസിന്റെ തലയോട്ടി കണ്ടെത്തി..

1999.. Scientific fiction സിനിമ the matrix അമേരിക്കയിൽ പുറത്തിറങ്ങി..

2002- ആന്ദ്രേ അഗാസി തന്റെ കരിയറിലെ 700 മത് മത്സരം വിജയിച്ചു…

ജനനം

1504- ഗുരു അംഗദ് ദേവ്- രണ്ടാം സിഖ് ഗുരു…

1596- റെനെ ദെക്കാർത്തെ- ഫ്രഞ്ച് ഗണിതജ്ഞൻ.. അനലിറ്റിക്കൽ ജ്യാമിതിയുടെ പിതാവ്.. Father of modern western Philosophy എന്നും അറിയപ്പെടുന്നു..

1843- ബൽവന്ത് റാവു പാണ്ഡുരംഗ് കിർലോസ് കർ … മറാത്താ നാടകകൃത്ത്…

1854- ദുഗാൾഡ് ക്ലാർക്- 2സ്ട്രോക്ക് മോട്ടോർ സൈക്കിൾ എൻജിൻ കണ്ടു പിടിച്ച വ്യക്തി…

1922- കാമ്പിശ്ശേരി കരുണാകരൻ – രാഷ്ട്രിയ പ്രവർത്തകൻ, ജനയുഗം ,സിനിരമ തുടങ്ങിയവയുടെ പത്രാധിപർ..

1934- മാധവിക്കുട്ടി (കമലാദാസ്) (കമലാ സുരയ്യ ) പ്രശസ്ത നോവലിസ്റ്റ്.. ബാലാമണി യമ്മയുടെ മകൾ..

1938- ഷീലാ ദിക്ഷിത് – മുൻ ഡൽഹി മുഖ്യമന്ത്രി – മുൻ കേന്ദ്ര മന്ത്രി.. മുൻ കേരള ഗവർണർ..

1945- മീരാ കുമാർ.. ഇന്ത്യയിലെ പ്രഥമ വനിതാ ലോക്സഭാ സ്പീക്കർ – ബാബു ജഗ്ജീവൻ റാമിന്റെ പുത്രി..

1950- ഹൽദാർനാഗ് – ഒഡിഷക്കാരനായ കവിയും എഴുത്തുകാരനും… കോസലി ഭാഷയിൽ എഴുതുന്നു.. ലോക് കവിരത്ന എന്നറിയപ്പെടുന്നു..

1963- സുജാത മോഹൻ – മലയാളി പിന്നണി ഗായിക

1983- ഹാഷിം അംല – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ.. ഓപ്പണിങ് ബാറ്റ്സ്മാൻ…

1987.. കൊനേരു ഹമ്പി- ഇൻറർനാഷനൽ ചെസ് ഗ്രാൻഡ് മാസ്റ്റർ..

ചരമം

1727…. ഐസക് ന്യൂട്ടൺ – ഇംഗ്ലീഷ് , ശാസ്ത്ര, ഗണിത ശാസ്ത്രജ്ഞൻ.. ഫിലോസഫർ – ഭൂഗുരുത്വ നിയമം കണ്ടു പിടിച്ചു. പ്രിൻസിപ്പിയ മാത്തമാറ്റിക്ക രചിച്ചു.. 1913 – ജെ.പി.മോർഗൻ – അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ

1945 – ഹാൻസ് ഫിഷർ- ബിലിറുബിൻ കണ്ടുപിടിച്ച ജർമൻ ശാസ്ത്രഞൻ.. തന്റെ ലബോറട്ടറി രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തു… നോബൽ ജേതാവ്..

1972- മീനാകുമാരി… ബോളിവുഡ് നടി

1980- ജെസ്സി ഓവൻസ് – ചരിത്രത്തിലെ ഏറ്റവും മികച്ച അമേരിക്കൻ അത്‌ലറ്റ് ..1945ൽ 45 മിനിട്ടിനകം 3 ലോക റെക്കാർഡ് നേടി ചരിത്രത്തിൽ ഇടം നേടി.. ഹിറ്റ്ലറുടെ മുമ്പിൽ ആര്യൻ മേധാവിത്വം തകർത്ത് ബർലിനിൽ 1936ൽ 4 സ്വർണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ച പ്രതിഭ..

2005- ഓം പ്രകാശ് ജിൻഡൽ – ജിൻഡൽ ഗ്രൂപ്പ് വ്യവസായ സ്ഥാപന ഉടമ..

2008- കടമ്മനിട്ട രാമകൃഷ്ണൻ – കവി.. നിങ്ങളോർക്കണം നിങ്ങളെങ്ങനെ നിങ്ങളായി എന്ന് പാടിയ കവി.. പടയണിപ്പാട്ട് വഴി പ്രശസ്തൻ. മുൻ ആറൻമുള MLA..

(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: