ഇരിട്ടിയിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് നാളെ

ഇരിട്ടി: മുഖ്യമന്ത്രിയുടെ ജില്ലാതല പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പർശം ഇരിട്ടി താലൂക്കിൽ ഫെബ്രവരി ഒന്നിന് നടക്കും. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരിക്കും അദാലത്ത്.താലൂക്ക് പരിധിയിലെ വകുപ്പ് മേധാവികളും പങ്കെടുക്കും. പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാനും അവസരം ഉണ്ടാകും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.ഇരിട്ടി നഗരസഭ, പായം മുഴക്കുന്ന് പഞ്ചായത്തിലുള്ളവർ രാവിലെ ഒമ്പതിനും കൊട്ടിയൂർ ,കേളകം ,കണിച്ചാർ, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകളിൽ ഉള്ളവർക്ക് 10 മണിയുമാണ് നൽകിയിരിക്കുന്നത്.

മട്ടന്നൂർ നഗരസഭ, പടിയൂർ, ഉളിക്കൽ ഗ്രാമ പഞ്ചായത്തുകളിലുള്ളവർക്ക് 11 മണിക്കും അയ്യൻകുന്ന്, ആറളം, പേരാവൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്ക് 12 മണിക്കും അദാലത്തിൽ ഹാജരാകാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: