മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍; വിധി പറയാന്‍ മാറ്റി

മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഡല്‍ഹി പട്യാല ഹൗസ് കോടതി ഹര്‍ജിയില്‍ വിധി പറയും. മൂന്ന് പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നിലവിലെ മരണവാറന്റ് പ്രകാരം നാളെ രാവിലെ ആറിനാണ് നാല് പ്രതികളുടേയും വധശിക്ഷ നടപ്പാക്കേണ്ടത്. ദയാഹര്‍ജി അടക്കം നിയമപരിഹാരം തേടുന്ന പശ്ചാത്തലത്തില്‍ മരണവാറന്റ് റദ്ദ് ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. ഇക്കാര്യത്തില്‍ തിഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാകും ഡല്‍ഹി പട്യാല ഹൗസ് കോടതി വിധി പുറപ്പെടുവിക്കുക.

ജനുവരി ഏഴിനാണ് പട്യാല ഹൗസ് കോടതി ആദ്യ മരണവാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍, മുകേഷ് സിംഗിന്റെ ദയാഹര്‍ജി കാരണം 17ന് പുതിയ മരണവാറന്റ് ഇറക്കി. ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാന്‍ നിര്‍ദേശിച്ചു. ഇതിനിടെയാണ് മറ്റൊരു പ്രതി വിനയ് ശര്‍മ ദയാഹര്‍ജി സമര്‍പ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: