കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

വളപട്ടണം ടോൾ ബൂത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പുതിയങ്ങാടി സ്വദേശി പുതിയ വളപ്പിൽ ബി സി മഷ്ഹൂദ് ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു അപകടം.മഷ്ഹൂദും സുഹൃത്തും സഞ്ചരിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു.റോഡിലേക്ക് തെറിച്ചു വീണ മഷ്ഹൂദിനേ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.ഗൾഫിൽ നിന്ന് ഒരാഴ്ച മുൻപാണ് മഷ്ഹൂദ് നാട്ടിലെത്തിയത്.അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പഴയങ്ങാടി ബീവി റോഡിലെ റാഷിദിനെ പരിക്കുകളോടെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളപട്ടണം പോലീസ് ഇൻക്യുസ്റ് നടത്തി.പരേതനായ വലിയകത്ത് മായിന്റെയും ആയിഷയുടെയും മകനാണ്.ഭാര്യ : ഷാനിദ,മക്കൾ : ആയിഷ,അയ്മൻ,ഹൈറ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: