ദ​ലി​ത്​ സ്​​ത്രീ​യെ ബ​ലാ​ത്സം​ഗം​ചെ​യ്​​ത്​ കൊ​ന്ന കേസിൽ മൂ​ന്ന്​ പ്ര​തി​ക​ള്‍​ക്ക്​ വ​ധ​ശി​ക്ഷ

ദ​ലി​ത്​ സ്​​ത്രീ​യെ ബ​ലാ​ത്സം​ഗം​ചെ​യ്​​ത്​ കൊ​ന്ന മൂ​ന്ന്​ പ്ര​തി​ക​ള്‍​ക്ക്​ തെ​ല​ങ്കാ​ന​യി​ലെ പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. മൂ​ന്നു പേ​രും​കൂ​ടി 26,000 രൂ​പ പി​ഴ​യു​മ​ട​ക്ക​ണം.ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ 25നാ​ണ്​ 30കാ​രി​യെ കു​മ്രം ഭീം-​ആ​സി​ഫാ​ബാ​ദ്​ ജി​ല്ല​യി​ല്‍ ക​ഴു​ത്ത​റു​ത്ത്​ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ കു​ത്തേ​റ്റ മു​റി​വു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ബ​ലൂ​ണ്‍ വി​റ്റ്​ ഉ​പ​ജീ​വ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു യു​വ​തി.വി​ധി​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നീ​തി ല​ഭി​ച്ചു​വെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നും ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ്​ പ്ര​തി​ക​രി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: