മോട്ടോർ ഇറക്കുന്നതിനിടെ കിണറ്റിൽ വീണ ആദിവാസി യുവാവ് മരിച്ചു – രക്ഷിക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന രക്ഷിച്ചു.

ഇരിട്ടി: മോട്ടോർ ഇറക്കുന്നതിനിടയിൽ ആ ദിവസി യുവാവ് കിണറ്റിൽ വീണ് മരിച്ചു. ഇയാളെ രക്ഷിക്കാനായി കിണ്ണത്തിൽ ഇറങ്ങി കുടങ്ങുയ യുവാവിനെ അഗ്നിശനമന സേന രക്ഷിച്ചു. തില്ലങ്കേരി ആനക്കുഴി കോളനിയിലെ ഹരിന്ദ്രൻ (45) ആണ് മരണെട്ടത്.

വ്യാഴാഴ്ച്ച വൈകുന്നേരം ആറോടെ കോളനിയിലുള്ള 23 കോൽ താഴ്ച്ചയുള്ള കിണറ്റിൽ മോട്ടോർ ഇറക്കുന്നതിനിടെ മോട്ടോർ ബന്ധിച്ച കയർ അബദ്ധത്തിൽ കാലിൽ കുടുങ്ങി കിണറ്റിലേക്ക് വീഴുകയായിരുന്നു . ഇയാളെ രക്ഷിക്കാനായി കിണറിൽ ഇറങ്ങിയ യുവാവ് ഹരീന്ദ്രനെ ഏറെനേരം കിണറിൽ മുങ്ങിപ്പോകാതെ താങ്ങി നിർത്തിയതുകാരണം തളർന്ന് പോവുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഇരിട്ടിയിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി കിണറിലിറങ്ങി രണ്ടുപേരെയും വലയിറക്കി പുറത്തെടുത്തെങ്കിലും ഹരീന്ദ്രൻ മരണമടയുകയായിരുന്നു. പുറത്തെത്തിക്കുമ്പോഴും ഹരീന്ദ്രന് നേരിയ ചലനം ഉണ്ടായിരുന്നതായി അഗ്നിശമനസേനാ അധികൃതർ പറഞ്ഞു.

രണ്ടു കോലോളം വെള്ളമുണ്ടായിരുന്ന കിണറിൽ ഫയർമാൻ ഡ്രൈവർ എൻ. ജി അശോകൻ ഇറങ്ങിയതാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. ഇരിട്ടി സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിൽ എൽ എസ് ഇൻചാർജ്ജ് കെ.വി. വിജീഷ്, ഫയര്മാന്മാരായ ജ്യോതിഷ്, റിജിത്ത് , ഷാനിഫ്, ഹോംഗാർഡ് ബെന്നി സേവിയർ എന്നിവരും അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നു.

ഹരീന്ദ്രൻ കാക്കയങ്ങാട് അക്രികടയിലെ ഡ്രൈവറായിരുന്നു. ഭാര്യ: പ്രീത. മക്കൾ: ആനന്ദ്, നന്ദന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് തില്ലങ്കേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: