മാട്ടൂൽ 32ാഠ ആണ്ട് നേര്‍ച്ചയ്ക്കും അനുസ്മരണ സമ്മേളനത്തിനും നാളെ തുടക്കം

മാട്ടൂല്‍: മാട്ടൂല്‍ ഖാസി മര്‍ഹൂം സയ്യിദ് അബ്ദുല്‍ ഖാദിര്‍ ബാഅലവി (ഖ:സി) തങ്ങളുടെ 32ാഠ ആണ്ട് നേര്‍ച്ചയ്ക്കും അനുസ്മരണ സമ്മേളനത്തിനും നാളെ തുടക്കം. ജുമുഅ നിസ്കാരാനന്തരം ഖാസി തങ്ങളുടെ മഖ്ബറ സിയാറതിന് ളിയാഉല്‍ മുസ്ത്വഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ബാഅലവി ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം നടക്കും. ഫെബ്രുവരി 2 ശനിയാഴ്ച വൈകു.6 മണി മുതല്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, അഞ്ചിലത്ത് അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചരിത്ര സെമിനാറും ഞായറാഴ്ച രാവിലെ 9മണി മുതല്‍ സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പും നടക്കും. ഫെബ്രുവരി 5 ചൊവ്വാഴ്ച മാട്ടൂല്‍ പഞ്ചായത്തിന് സമീപം ഹള്റമി നഗറില്‍ വെച്ച് ആണ്ട് നേര്‍ച്ച ഉദ്ഘാടന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങള്‍ ബാഅലവി, സയ്യിദ് മുഹമ്മദ് മഖ്ദൂം തങ്ങള്‍ ഖാസിമി അല്‍ ബുഖാരി, അബ്ദുല്‍ അസീസ് ബാഖവി സംബന്ധിക്കും. മാടായി പള്ളി ഖത്വീബ് മുത്വലിബ് അസ്ലമി മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 6 ബുധനാഴ്ച സമാപന സമ്മേളനത്തില്‍ ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി സമാപന കൂട്ടു പ്രാര്‍ത്ഥനക്കും കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും നടത്തും. വളപട്ടണം ഖാസി സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി വളപട്ടണം, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് അബ്ദുല്ല ഹൈദ്രോസ് തങ്ങള്‍ മാട്ടൂല്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, പട്ടുവം കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിത സാദാത്തുക്കള്‍ സംബന്ധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: