കാരയിൽ ലാൽബഹാദുർ വായനശാല & ഗ്രന്ഥാലയം.കെട്ടിടോദ്ഘാടനം ഫെബ്രുവരി 3 ഞായറാഴ്ച

പയ്യന്നൂർ: ദേശീയ പ്രസ്ഥാന പാരമ്പര്യത്തിൽ പിറവിയെടുത്തതാണ് കാരയിൽ ലാൽ ബഹാർ വായനശാല & ഗ്രന്ഥാലയം. 1967 സെപ്തംബർ 30 ന് കേരളഗാന്ധി കെ. കേളപ്പനാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഒരു പിന്നോക്ക ഗ്രാമത്തിന്റെ ബൗദ്ധീകവും സാംസ്കാരികവുമായ വളർച്ചയ്ക്കു വേണ്ടി പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന കെ. പി കുഞ്ഞിരാമപ്പൊതുവാളുടെ മനസ്സിൽ രൂപമെടുത്ത ആശയമായിരുന്നു വായനശാല സ്ഥാപിക്കുന്നതിലൂടെ പ്രാവർത്തികമായത്. ഈ ഒരു ലക്ഷ്യം നേടിയെടുക്കാൻ അന്നുതൊട്ടേ ബന്ധ ശ്രദ്ധരായിരുന്നു വായനശാല പ്രവർത്തകർ.

1990 ലാണ് വായനശാലക്ക് ഗ്രന്ഥശാലാസംഘത്തീലെ അഗതം ലഭിക്കുന്നത്. 1996ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അംഗത്വം ലഭിക്കുകയും 1996 മുതൽ പുസ്തക ഗ്രാന്റ് ലഭിക്കുകയും ചെയ്തുവരുന്നുണ്ട്, റോഡ് വികസനത്തിനു വേണ്ടി 10 വർഷം മുമ്പ് പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിനെ തുടർന്ന് വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാലയ്ക്ക് വേണ്ടി 3 വർഷം മുമ്പ് 5 സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും കെട്ടിടനിർമ്മാണ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

വായനശാലക്ക് വ്യത്യസ്തമായ ഒരു കെട്ടിടം ഉണ്ടാകണമെന്ന പ്രവർത്തകരുടെ ആഗ്രഹംപ്രശസ്ത ശില്പി ശ്രീ. കെ. കെ. ആർ. വെങ്ങരയുമായി പങ്കുവെച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടിയായിരുന്നു പുസ്തകരൂപത്തിലുള്ള ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞ വായനശാലാ കെട്ടിടം. അദ്ദേഹത്തിന്റെ ആശയം പ്രാവർത്തികമാക്കിയത് വായനശാലാ പ്രവർത്തകൻ കൂടിയായ സി. വി ശ്രീധരനാണ്. വേൾഡ് ക്ലാസിക്കുകൾ ഉൾപ്പെടെ 400 ലധികം പുസ്തകങ്ങളുടെ പുറം ചട്ടകൾ തനതു വർണത്തിലും അക്ഷര വടിവിലും കെട്ടിടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. കെട്ടിടം ഫെബ്രുവരി 3 ന്ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പ്രശസ്ത സാഹിത്യകാരൻ ശ്രീ. എൻ. പ്രഭാകരൻ നാടിന്സമർപ്പിക്കും. വായനശാലയുടെ മുന്നിൽ സ്ഥാപിക്കുന്ന ലാൽ ബഹദൂർ ശാസ്ത്രിജിയുടെ അർദ്ധകായ പതിമ പയ്യന്നൂർ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അനാച്ഛാദനം ചെയ്യും.വായനശാലയുടെ സ്ഥാപക പ്രസിഡണ്ടായിരുന്ന ശ്രീ. വി. പി. അപ്പൂപൊതുവാളുടെ സ്മരണയിൽസ്ഥാപിക്കുന്ന റീഡിംഗ് റൂമിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ. പി.കെ. ബൈജു നിർവ്വഹിക്കും. വായനശാലാ പ്രസിഡണ്ട് അപ്പുക്കുട്ടൻ കാരയിൽ ചടങ്ങിൽ അധ്യക്ഷതവഹിക്കും. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ എം. ബഷീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും, വായനശാലാ സെക്രട്ടറി വി. രതീശൻ സ്വാഗതം ആശംസിക്കും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: