ഗവ.വനിതാ കോളേജില്‍ പോസ്റ്റര്‍ രചന മത്സരം നടത്തി  

വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സധൈര്യം മുന്നോട്ട് സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി കേരള സ്ത്രീ ഇന്ന് ഇന്നലെ നാളെ എന്ന വിഷയത്തില്‍ ഗവ.വനിതാ കോളേജില്‍ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചു.  ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ ഉദ്ഘാടനം ചെയ്തു.  കോളേജ് വുമണ്‍സെല്‍ കണ്‍വീനര്‍ ഡോ സന്ധ്യ,  സുധ, കവിത, മോളി, ഷാന ഗണേഷ്, അനുശ്രീ എന്നിവര്‍ സംബന്ധിച്ചു.  മത്സരത്തില്‍ റൂബി എന്‍ ഒന്നാം സ്ഥാനവും മഞ്ജു വി വി രണ്ടാം സ്ഥാനവും നേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: