കളിയാട്ട മഹോത്സവങ്ങൾ

*കടന്നപ്പള്ളി കേളോത്തറ ഭഗവതിക്ഷേത്രത്തിലെ കളിയാട്ടം

പിലാത്തറ: പോത്തേര തറവാട് ധർമദൈവ ക്ഷേത്രമായ കടന്നപ്പള്ളി കേളോത്തറ ഭഗവതിക്ഷേത്രത്തിലെ കളിയാട്ടം 31 മുതൽ മൂന്നുവരെ നടക്കും. ശനിയാഴ്ച രാവിലെ മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും. രാവിലെ 10-ന് ക്ഷേത്രം കർമിയായിരുന്ന പി.ആർ.കൃഷ്ണൻ നമ്പ്യാർക്ക് ആദരം. വൈകീട്ട് ആറിന് അക്ഷരശ്ലോക സദസ്സ്, 7.30-ന് വനിതാ കോൽക്കളി, രാത്രി കൈക്കോളച്ചൻ, ഭൂതം, അമ്പേറ്റ് തെയ്യം. ഞായറാഴ്ച രാവിലെ 10-ന് ധർമദൈവങ്ങളായ മേനിച്ചൂർ ചാമുണ്ഡി, പുല ചാമുണ്ഡി, വിഷ്ണുമൂർത്തി, വൈകീട്ട് മൂന്നിന് ചേപ്പിലാദി അമ്മ എന്നിവയുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട്.

*കുഞ്ഞിമംഗലം തായ്പരദേവത കേളംകുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ടം

പയ്യന്നൂർ: കുഞ്ഞിമംഗലം വടക്കുമ്പാട് കൈപ്രത്ത് തറവാട് തായ്പരദേവത കേളംകുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ടം ഫെബ്രുവരി മൂന്നിനും നാലിനും നടക്കും. മൂന്നിന് രാവിലെ പ്രതിഷ്ഠാദിനപൂജകൾ. വൈകീട്ട് ആറുമുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഫെബ്രുവരി നാലിന് രക്തചാമുണ്ഡേശ്വരി, കേളംകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, തായ്പരദേവത എന്നീ തെയ്യങ്ങൾ കെട്ടിയാടും.

*കണ്ണോം വെള്ളടക്കത്ത് ഭഗവതിക്ഷേത്രം

പിലാത്തറ: കണ്ണോം വെള്ളടക്കത്ത് ഭഗവതിക്ഷേത്രം ത്രിദിന കളിയാട്ടം 31-ന് തുടങ്ങും. വ്യാഴാഴ്ച രാവിലെ ഒൻപതിന് മാടായിക്കാവിൽനിന്നുള്ള തീർഥവുമായി ആചാരക്കാരുടെ ക്ഷേത്രപ്രവേശനം, വൈകീട്ട് അഞ്ചിന് പൊടിക്കളം മുത്തപ്പൻ ക്ഷേത്രത്തിൽനിന്ന് കലവറ ഘോഷയാത്ര, തുടർന്ന് തെയ്യം തുടങ്ങൽ, രാത്രി എട്ടിന് കലാസന്ധ്യ എന്നിവയുണ്ടാകും. വെള്ളിയാഴ്ച രാത്രി എട്ടിന് ബാലി വെള്ളാട്ടവും താലപ്പൊലിയും തോറ്റങ്ങളുമുണ്ടാകും. ശനിയാഴ്ച പുലർച്ചെ മുതൽ ബാലി, കക്കര ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ, വെള്ളടക്കത്ത് ഭഗവതി തെയ്യങ്ങൾ, അന്നദാനം എന്നിവയുണ്ടാകും. നാലുമണിക്ക് സമാപിക്കും.

*കടമ്പൂർ മുച്ചിലോട്ട് കളിയാട്ടം

എടക്കാട്: കടമ്പൂർ മുച്ചിലോട്ട് കളിയാട്ടം ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നടക്കും. ഇതിന്റെ മുന്നോടിയായുള്ള നാട്ടെഴുന്നള്ളത്ത് തുടങ്ങി. മൂന്നിന് കാവിൽ കയറൽ. രാത്രി തുടങ്ങൽ അടിയന്തിരം. നാലിന് രാവിലെ മുതൽ തെയ്യങ്ങളുടെ പുറപ്പാട്. അഞ്ചിന് ഉച്ചയ്ക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: