വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വനിതകൾക്കായി വനിതാരത്‌നം പുരസ്‌കാരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ പേരിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.  അക്കാമ്മ ചെറിയാൻ അവാർഡ്-സാമൂഹ്യ സേവനം, ക്യാപ്റ്റൻ ലക്ഷ്മി അവാർഡ് – വിദ്യാഭ്യാസ രംഗം, കമല സുരയ്യ അവാർഡ്-സാഹിത്യരംഗം, റാണി ലക്ഷ്മിഭായി അവാർഡ്-ഭരണരംഗം, ജസ്റ്റിസ് ഫാത്തിമബീവി അവാർഡ്-അഭിഭാഷക രംഗം, മൃണാളിനി സാരാഭായ് അവാർഡ്-കലാരംഗം, മേരി പുന്നൻ ലൂക്കോസ് അവാർഡ്-ആരോഗ്യരംഗം,  ആനി തയ്യിൽ അവാർഡ്-മാധ്യമരംഗം, കുട്ടിമാളു അമ്മ അവാർഡ്-കായികരംഗം, സുകുമാരി അവാർഡ്-അഭിനയരംഗം, ആനിമസ്‌ക്രീൻ അവാർഡ്- വനിതാ ശാക്തീകരണ രംഗം, ടി കെ പത്മിനി അവാർഡ്-ലളിതകലാ രംഗം, റോസമ്മ പുന്നൂസ്-പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം (അതിജീവനം) നേടിയ വനിത, ഇ കെ ജാനകി അമ്മാൾ അവാർഡ്-ശാസ്ത്രരംഗം എന്നീ 14 മേഖലകളിലാണ് അവാർഡ് നൽകുന്നത്.  തങ്ങളുടെ പ്രവർത്തന മേഖലകളിൽ ചെയ്ത വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കാം.  പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും ഫെബ്രുവരി എട്ടിന് മുമ്പ് ജില്ലാ വനിത ശിശുവികനസ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.  മറ്റു വ്യക്തികൾക്കോ സംഘടനകൾക്കോ ശുപാർശയായും അപേക്ഷ നൽകാം  അവാർഡ് തുകയായി മൂന്ന് ലക്ഷം രൂപ വീതവും, ട്രോഫിയും പ്രശസ്തി പത്രവും നൽകും. മുമ്പ് ഒരു മേഖലയിൽ പുരസ്‌കാരം ലഭിച്ചവർക്ക് അതേ രംഗത്തുതന്നെ പുരസ്‌കാരം നൽകുന്നതല്ല. അവാർഡിനുള്ള വിശദ വിവരങ്ങൾ വകുപ്പിന്റെ www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ, എല്ലാ ജില്ലാ വനിത ശിശുവികസന ഓഫീസ്, പ്രോഗ്രാം ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിൽ നിന്നോ ലഭിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: