പയ്യന്നൂര്‍ എടാട്ട് പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു.

പയ്യന്നൂര്‍ എടാട്ട് പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ മമ്പലം സ്വദേശി ചന്ദ്രമതി(63) ആണ് മരിച്ചത്.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച 4.30നാണ് എടാട്ട് ഫയർ വർക്സിൽ മരുന്ന് അരച്ചെടുക്കുന്ന കെട്ടിടത്തിൽ പൊട്ടിത്തെറിയുണ്ടായത്. വൻ സ്ഫോടന ശബ്ദം കേട്ട് പരിസരവാസികൾ ഓടി എത്തുമ്പോഴേക്കും കെട്ടിടം പൂർണമായും നിലംപൊത്തിയിരുന്നു. പയ്യന്നൂർ സ്വദേശി വിജയൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പടക്ക നിർമ്മാണ ശാല.കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.