വാഹനങ്ങളിൽ യാത്രക്കാർക്കും എയർബാഗ്‌; കരട്‌ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു


വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധമാക്കുന്നതിന്‌ കരട്‌ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഇതിൽ പൊതുജനാഭിപ്രായം കേന്ദ്ര സർക്കാർ ക്ഷണിച്ചു.

കൂടുതൽ സുരക്ഷ ലക്ഷ്യമിട്ട് വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം ശുപാർശ സമർപ്പിച്ചിരുന്നു. ശുപാർശ നടപ്പാക്കാൻ പുതിയ മോഡൽ വാഹനങ്ങൾക്ക് 2021 ഏപ്രിൽ ഒന്നുവരെയും നിലവിലെ മോഡലുകൾക്ക് 2021 ജൂൺ ഒന്നുവരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.

കരടുവിജ്ഞാപനം – no. GSR 797 (E) മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പൊതുജന അഭിപ്രായങ്ങളും നിർദേശങ്ങളും വിജ്ഞാപനം ജനുവരി 28 നകം comments-morth@gov.in ൽ അറിയിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: