അമ്പായത്തോട് എത്തിയ മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ്

കണ്ണൂര്‍: അമ്പായത്തോട് എത്തിയ മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലിസ്. സിപിഎം മാവോയിസ്റ്റിന്റെ കബനീദളത്തിലെ അംഗങ്ങളാണ് ഇവര്‍.രാമു, ടി.പി മൊയ്തീന്‍, കവിത എന്നിവരെയാണ് തിരിച്ചറിഞ്ഞത്.കണ്ണൂര്‍, വയനാട്, പാലക്കാട് എസ്പിമാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും. ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനാലാണ് തിരിച്ചറിയാന്‍ സാധിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു അമ്പായത്തോട്ടില്‍ നാലംഗ സായുധധാരികളായ സംഘം എത്തിയത്.  ഇവര്‍ നാട്ടുകാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പൊലിസ് സംഘവും കണ്ണൂര്‍ ആന്റി നക്‌സല്‍ സംഘവും തണ്ടര്‍ബോള്‍ട്ട് അംഗങ്ങളും ഇവര്‍ക്ക് വേണ്ടി രാത്രി മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു.കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലുള്ള വനമേഖലയിലാണ്  തിരച്ചില്‍ നടക്കുന്നത്. വയനാട് മക്കിമലയില്‍ നിന്ന് അമ്പായത്തോടിലേക്കുള്ള വനപാതയിലും തിരച്ചില്‍ നടക്കുന്നുണ്ട്.

ന്യൂ ഇയർ ആഘോഷിക്കാൻ കണ്ണൂരിൽ ഹോം മെയ്ഡ് കേക്കുകൾക്കായി വിളിക്കൂ 9847171509

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: