നെഹ്റു യുവ കേന്ദ്ര ജില്ലാ കലാമേള: എന്‍ട്രികള്‍ ക്ഷണിച്ചു

കണ്ണൂര്‍: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല കലാമേള 2019 ജനുവരി 13 ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ നടക്കും. ജില്ലാതല കലാമേളയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കലാപ്രകടനങ്ങളുടെ മൂന്ന് മിനിറ്റില്‍ കവിയാത്ത വീഡിയോ /ഓഡിയോ ക്ലിപ്പുകള്‍/Youtube ലിങ്കുകള്‍ എന്നിവയിലേതെങ്കിലുമൊന്ന് 2019 ജനുവരി 5 ന് മുമ്പായി അയക്കുക.പങ്കെടുക്കുന്നവര്‍ നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും യൂത്ത് ക്ലബ്ബില്‍ അംഗമായിരിക്കണം.തനതുകലകള്‍,നാടന്‍കലകള്‍ എന്നിവയ്ക്കായിരിക്കും പ്രാമുഖ്യം.വ്യത്യസ്തതയും നിലവാരവുമുള്ള ഇതരവിഭാഗങ്ങളിലെ കലാപ്രകടനങ്ങളും അനുവദിക്കും.ഇക്കാര്യത്തില്‍ ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ തീരുമാനം അന്തിമമായിരിക്കും.

അയക്കേണ്ട നമ്പര്‍: 9995527304

(ബ്ലോക്കിന്റെ പേര്,ക്ലബ്ബിന്റെ പേര്,കലാപ്രകടനത്തിന്റെ വിശദവിവരങ്ങള്‍,അവതരിപ്പിക്കാന്‍ വേണ്ടുന്ന സമയദൈര്‍ഘ്യം,പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണം എന്ന ക്രമത്തില്‍ വേണം വാട്സാപ്പ് ചെയ്യാന്‍)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: