കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; 64 ലക്ഷം രൂപയുടെ സ്വർണ്ണവുമായി 3 പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; 64 ലക്ഷം രൂപയുടെ സ്വർണ്ണവുമായി 3 പേർ അറസ്റ്റിൽ, ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോയിലധികം സ്വർണവും, 3 ഐ ഫോണുകളുമാണ് കസ്റ്റംസ് പിടികൂടിയത്. കർണാടക സ്വദേശികളായ മുഹമ്മദ് ഷമ്മാസ് അർമാൻ, മുക്താർ അഹമ്മദ് സിറാജുദ്ദീൻ, ഷബാസ് അഹമ്മദ് എന്നിവരിൽ നിന്നാണ് 64 ലക്ഷത്തിൻ്റെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് രാവിലെയുമായി ദുബായിൽ നിന്നെത്തിയ വിമാന യാത്രക്കാരായ കർണാടക സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലദ്വാരത്തിലും, ബാഗിലുണ്ടായിരുന്ന ഷർട്ടിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം ഉണ്ടായിരുന്നത്. ചെക്കിങ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പ അസിസ്റ്റൻറ് കമ്മീഷണർ ഇ. വികാസ് , സൂപ്രണ്ട് മാരായ എൻ സി പ്രശാന്ത്, പി. ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്രം, ഗുർമീത് സിംഗ്, മനീകുമാർ ഖട്ടാന, അശോക് കുമാർ, ഹെഡ് ഹവിൽദാർ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: