കൊവിഡ്: ജില്ലയില്‍ 259 പേര്‍ക്കു കൂടി രോഗമുക്തി; മരണം 150 കടന്നു

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 259 പേര്‍ക്ക് കൂടി ഞായറാഴ്ച (നവംബര്‍ 29) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 28935 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 230 പേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് പേരും പാലയാട് സിഎഫ്എല്‍ടിസി, ശ്രീ ചന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര് വീതവും തലശേരി ജനറല്‍ ആശുപത്രി, ഇരിട്ടി എച്ച്എസ്എസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര് വീതവും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, മിഷന് ഹോസ്പിറ്റല്‍, സഹകരണ ആശുപത്രി, ജിം കെയര്‍, തലശേരി ഗവ. ഹോസ്പിറ്റല്‍, കൊട്ടിയം ബഡ്സ് സ്കൂള്‍, മിംസ് കണ്ണൂര്‍, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവുമാണ് രോഗം ഭേദമായത്.
ബാക്കി 2840 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 153 പേര് കൊവിഡ് മൂലം മരണപ്പെട്ടു.