കണ്ണൂരിൽ വീടുകളില്‍ ചികിത്സയിലുള്ളത് 2401 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2401 പേര് വീടുകളിലും ബാക്കി 464 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 64, തലശ്ശേരി ജനറല്‍ ആശുപത്രി- 53, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 2, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 109, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 22, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 12, എ കെ ജി ആശുപത്രി- 18, ജിം കെയര്‍- 7, ആര്‍മി ആശുപത്രി- 5, തലശ്ശേരി സഹകരണ ആശുപത്രി- 8, ജോസ്ഗിരി- 3, ധനലക്ഷ്മി ആശുപത്രി – 1, ശ്രീ ചന്ദ് ആശുപത്രി- 12, സ്പെഷ്യാലിറ്റി- 2, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 133 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 30 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 19802 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19802 പേരാണ്. ഇതില്‍ 19270 പേര് വീടുകളിലും 532 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.