ക്രിസ്മസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറി വിൽപ്പന ഇന്ന് മുതൽ

12 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്മസ്-ന്യൂഇയര്‍ ബമ്ബര്‍ ഭാഗ്യക്കുറി വില്‍പ്പന ശനിയാഴ്ച തുടങ്ങും. വില 300 രൂപ. രണ്ടാം സമ്മാനമായി പത്തുപേര്‍ക്ക് 50 ലക്ഷംരൂപ വീതവും മൂന്നാംസമ്മാനമായി പത്തുപേര്‍ക്ക് പത്തുലക്ഷം രൂപ വീതവും ലഭിക്കും. കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്.
90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാവുന്നത്. വില്‍പ്പനയനുസരിച്ച് ഘട്ടം ഘട്ടമായി ടിക്കറ്റുകള്‍ അച്ചടിക്കും. കഴിഞ്ഞ ഓണത്തിനാണ് ആദ്യമായി 12 കോടിരൂപ സമ്മാനം പ്രഖ്യാപിച്ച് ബമ്ബര്‍ ലോട്ടറി വിറ്റത്. 46 ലക്ഷം ടിക്കറ്റുകളാണ് അന്നച്ചടിച്ചത്. ലോട്ടറി ടിക്കറ്റില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ജനുവരിമുതലേ അതുണ്ടാവൂ.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഗോര്‍ഖി ഭവനില്‍ മന്ത്രി തോമസ് ഐസക് ബമ്ബര്‍ പ്രകാശനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര്. ജയപ്രകാശ് ഏറ്റുവാങ്ങും. ഭാഗ്യക്കുറിവകുപ്പ് ഡയറക്ടര്‍ അമിത് മീണ, ജോയന്റ് ഡയറക്ടര്‍ എം.ആര്. സുധ എന്നിവര്‍ ആദ്യവില്‍പ്പന നിര്‍വഹിക്കും.