ആറളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ NSS സംഘാടക സമിതി രൂപീകരണം

ആറളം :ആറളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ NSS വളണ്ടിയർമാരുടെ സപ്തദിന ക്യാമ്പ് 22-12-2018 മുതൽ 29-12-2018 വരെ സെൻറ് സെബാസ്റ്റ്യൻ യു.പി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു സംഘാടക സമിതി രൂപീകരിക്കുന്നതിനുള്ള യോഗം 10-12-2018 തിങ്കളാഴ്ച വെളിമാനം സെൻറ് സെബാസ്റ്റ്യൻ യു. പി സ്കൂളിൽ വെച്ച് നടത്തുന്നു.വാർഡ് മെമ്പർ ശ്രീ .പി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി നടുപ്പറമ്പിൽ ഉൽഘാടനം ചെയ്യും . റവ ഫാദർ ജോസഫ് വാരാണത്ത് അനുഗ്രഹ പ്രഭാഷണം നടത്തും .NSS പ്രോഗ്രാം ഓഫീസർ സജിനി ജോർജ് പ്രമേയ അവതരണം നടത്തും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: