ചരിത്രത്തിൽ ഇന്ന്: നവംബർ 30

ഇന്ന് കമ്പ്യൂട്ടർ സുരക്ഷാ ദിനം…..

രാസായുധയുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ ദിനം…

1782- അമേരിക്കൻ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം ബ്രിട്ടൻ പ്രഖ്യാപിക്കുന്നു..

1877- തോമസ് ആൽവാ എഡിസൺ ഫോണോ ഗ്രാഫ് പ്രദർശിപ്പിച്ചു..

1928- ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി . ഇംഗ്ലണ്ടിനെതിരെ, 18 & 1 ആയിരുന്നു സ്കോർ..

1938- ജർമനിയിൽ ജൂതൻമാർ അഭിഭാഷരാകുന്നതിനെ ഭരണകൂടം വിലക്കി…

1951- ആദ്യ ഭൂഗർഭ ആണവ പരീക്ഷണം നെവാഡയിൽ നടന്നു..

1967- സുൽഫിക്കർ അലി ഭൂട്ടോ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി രൂപീകരിച്ചു..

1972- വാണിജ്യ വിജയം നേടിയ ലോകത്തിലെ ആദ്യ വിഡിയോ ഗയിം കാലിഫോർണിയയിൽ പുറത്തിറങ്ങി…

1982- ഓസ്കാർ അവാർ ഡുകൾ വാരിക്കുട്ടിയ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ബെൻ കിങ്സ്ലി ഗാന്ധിജിയുടെ പ്രധാന വേഷം ചെയ്ത ഗാന്ധി സിനിമ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചു..

ജനനം

1554- ഫിലിപ്പ് സിഡ്നി – പ്രശസ്ത ഇംഗ്ലിഷ് കവി. കൃതികൾ അച്ചടിച്ച് പ്രസിദ്ധീകരിക്കാതെ കയ്യെഴുത്ത് പ്രതി മാത്രം പ്രസിദ്ധീകരിച്ചതായി അറിയുന്നു ( സ്ഥിരീകരണം ആവശ്യമാണ്)

1761.. സ്മിത്ത് സൺ ടെനന്റ് .. ഓസ്മിയം, ഇറിഡിയം എന്നീ മൂല കങ്ങൾ കണ്ടു പിടിച്ച ബ്രിട്ടിഷ് രസതന്ത്രജ്ഞൻ..

1835- മാർക് ട്വയിൻ.. US നോവലിസ്റ്റ്, ചെറുകഥാ കൃത്ത്.. Adventure of tom Sawyer & Huckleberry finn വഴി പ്രശസ്തൻ..

1858- ജഗദിശ് ചന്ദ്ര ബോസ്.. ഇന്ത്യക്കാരനായ പ്രഗൽഭ ഭൗതിക, സസ്യ ശാസ്ത്രജ്ഞൻ.. സസ്യങ്ങൾക്ക് ജിവനുണ്ട് എന്ന് തെളിയിച്ചു…

1874 – വിൻസ്റ്റൺ ചർച്ചിൽ – 1953 ൽസാഹിത്യ നൊബൽ നേടിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. രണ്ട് തവണ 1940-45 & 1950-55… രാജ്യത്തെ നയിച്ചു.. മഹാത്മജിയെ അർധ നഗ്നയായ ഫക്കിർ എന്ന് വിളിച്ച വ്യക്തി …

1923- ജാനകി രാമചന്ദ്രൻ എം.ജി.ആറിന്റെ വിധവ.. മലയാളി.. തമിഴ്നാടിലെ ആദ്യ വനിതാ മുഖ്യമന്ത്രി..

1924.. എ.വി. ആര്യൻ.. ആദ്യകാല കമ്യൂണിസ്റ്റ് CPI(M) നേതാവ്.. പിന്നിട് പിരിഞ്ഞു വിപ്ലവാഭിമുഖ്യത്തോടെ കമ്യൂണിസ്റ്റ് യൂനിറ്റി സെന്റർ സ്ഥാപിച്ചു..

1938- പഴയ കാലസിനിമാ താരം കെ. ആർ. വിജയ..

1945- വാണി ജയറാം- പിന്നണി ഗായിക..

ചരമം

1805- കേരള വർമ്മ പഴശ്ശിരാജ – കേരള സിംഹം.. ആദിവാസികളായ കുറിച്യ സമുദായക്കാരെ പടവാളാക്കി ബ്രിട്ടിഷുകാർക്കെതിരെ പോരാടി ധിര രക്തസാക്ഷിത്വം വരില്ല കണ്ണൂർ കോട്ടയം രാജാവ്

1900- ഓസ്കാർ വൈൽഡ്.. ഐറിഷ് സാഹിത്യ പ്രതിഭ..

1909- ആർ. സി. ദത്ത്. 1899 ലെ കോൺഗ്രസ് പ്രസിഡണ്ട്.ബറോഡ ദിവാനായിരുന്നു..

1987- ജിമ്മി ജോർജ്.. ഇന്ത്യയിലെ ആദ്യ പ്രൊഫഷനൽ വോളി താരം. കണ്ണൂർ ,പേരാവൂർ സ്വദേശി. ഇറ്റലിയിൽ ക്ലബ്ബിന് കളിച്ചു കൊണ്ടിരിക്കെ അവിടെ വച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.. 21 മത് വയസ്സിൽ അർജുന നേടിയ പ്രായം കുറഞ്ഞ താരമായിരുന്നു…

1994- ലക്ഷ്മി – എൻ. മേനോൻ – കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത. വിദേശ കാര്യ വകുപ്പായിരുന്നു.’ 1957 ൽ പത്മഭൂഷൺ ലഭിച്ചു..

2012 – ഇന്ദർ കുമാർ ഗുജ്റാൾ എന്ന ഐ.കെ. ഗുജറാൾ.. മുൻ പ്രധാനമന്ത്രി.. മുൻ അംബാസഡർ.. അടിയന്തിരാവസ്ഥ കാലത്ത് വാർത്താ വിതരണ മന്ത്രിയായിരിക്കെ പുറമെ നിന്നുള്ള നിർദ്ദേശം അനു സരിച്ച് വാർത്താ സെൻസറിങ്ങ് ഏർപ്പെടുത്താതിനാൽ വിവാദ കഥാപാത്രമായി.

2017- മിമിക്രി താരം എബി

( എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: