ലഹരി വിരുദ്ധ വിളംബര ജാഥയും ഫ്ലാഷ്മോബും

കുറ്റ്യാട്ടൂർ : സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധബോധവത്കരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ കാരാറമ്പ് ജംഗ്ഷനിൽ ഫ്ലാഷ്മോബും വിളംബരജാഥയും നടന്നു… പഞ്ചായത്ത് മെമ്പർ യു. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഒ.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ്മോബും കരാട്ടെ അഭ്യാസവും അവതരിപ്പിച്ചു. റാലിയിൽ വിദ്യാർത്ഥികൾ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു