കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം മാരക ലഹരി ഉൽപന്നമായ എം ഡി എം എ യുമായി യുവാവ് പിടിയിൽ

……………………………..
പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ സുബിൻരാജും പാർട്ടിയും മമ്പറം അഞ്ചരക്കണ്ടി മൈലുള്ളിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ kL58 എസി 1302 ആം നമ്പർ TATA ടിയാഗോയിൽ കടത്തുകയായിരുന്ന 156.74 ഗ്രാം തൂക്കമുള്ള എംഡി എം എയുമായി പാതിരിയാട് അംശം പൊയനാട് ദേശത്ത് പടിക്കൽ ഹൗസിൽ ഇബ്രാഹിം മകൻ ഇസ്മയിൽ പി. പി (35/2022 ) എന്നയാളെ അറസ്റ്റ് ചെയ്തു.
മമ്പറം, അഞ്ചരക്കണ്ടി, കോട്ടയം ഭാഗങ്ങളിൽ യുവാക്കളുടെ ഇടയിലും വിദ്യാർത്ഥികളുടെ ഇടയിലും മാരക ലഹരി ഉല്പന്നം വിതരണം ചെയ്യുന്നതിന്റെ രഹസ്യ വിവര ശേഖരണത്തിൽ റെയിഞ്ച് പാർട്ടി ആഴ്ചകളോളം പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ മുതൽ പ്രതിയുടെ നീക്കങ്ങൾ പിന്തുടർന്ന പാർട്ടി പ്രതിയേയും മാരക ലഹരി ഉല്പന്നം സൂക്ഷിച്ചു കടത്തുകയായിരുന്ന വാഹനവും പരിശോധനയിൽ പിടികൂടുകയായിരുന്നു. മാർക്കറ്റിൽ 14 ലക്ഷം രൂപ വില വരുന്ന MDMA ആണ് പിടികൂടിയത്. മിനിമം 10 വർഷം മുതൽ 20 വർഷം വരെ കഠിന തടവും 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ടി റെയിഞ്ച് തന്നെ മാസങ്ങൾക്ക് മുമ്പെ മൂന്നാം പീടികയിൽ വെച്ച് 40 ഗ്രാം MDMA യും രണ്ട് കാറുകളും പിടികൂടിയിരുന്നു. റെയിഞ്ചിന്റെ കീഴിൽ മഫ്ടിയിൽ സദാ സ്കൂൾ _ കോളേജ് കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്ന സ്ക്വാഡിന്റെ രഹസ്യ ശേഖരണത്തിൽ പ്രതിയെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിരുന്നു. പ്രതിക്ക് ലഹരി ഉല്പന്നം എത്തിച്ചു കൊടുക്കുന്ന കേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണ് .
പാർട്ടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, എക്സൈസ് സിവിൽ ഓഫീസർമാരായ ഉമേഷ് .കെ, ഷിനു . കെ.പി , സ്മിനീഷ്. യു, ജിനേഷ് നരിക്കോടൻ, എക്സൈസ് ഡ്രൈവർ സുകേഷ് എന്നിവർ ഉണ്ടായിരുന്നു.