ലഹരി വിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

പയ്യന്നൂർ:
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള സൈക്കോ സോഷ്യൽ കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫാഷ് മോബ് സംഘടിപ്പിച്ചു. കണ്ടങ്കാളി ഷേണായ് സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ, കരിവെളളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ, കുഞ്ഞിമംഗലം ഗവ ഹയർ സെക്കൻഡറി സ്കൂൾ, രാമന്തളി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളാണ് പരിപാടി അവതരിപ്പിച്ചത്.
പയ്യന്നൂർ ഷേണായ് സ്‌ക്വയറിൽ നടന്ന പരിപാടിയിൽ പയ്യന്നൂർ എക്സൈസ് പ്രിവൻ്റിവ് ഓഫീസർ എ പീതാംബരൻ , കരിവെള്ളൂർ സ്കൂൾ കൗൺസിലർ ഷൈമ എം കെ എന്നിവർ സംസാരിച്ചു.
സ്കൂൾ കൗൺസിലർമാരായ ക്രിസ്റ്റീന എൻ. എ, അരുണ രമേഷ് വി കെ, നിത്യ എ കെ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: