കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു


മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പരിശോധിക്കും. ഇതിനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനത്തെ ഏക മെഡിക്കല്‍ കോളേജാണ് പരിയാരത്തേത്. വടക്കെ മലബാറിന്റെ പ്രധാന ചികിത്സാ കേന്ദ്രം കൂടിയാണിത്. നടപ്പാത, ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യം പരിശോധിക്കും. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

എം വിജിന്‍ എം എല്‍ എ, മുന്‍ എം എല്‍ എ ടി വി രാജേഷ്, കടന്നപ്പള്ളി – പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ സുദീപ്, പ്രിന്‍സിപ്പല്‍ ഡോ.കെ അജിത് കുമാര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉത്തര മേഖല സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എ മുഹമ്മദ്,
എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ ജിഷാ കുമാരി, അസി.എക്‌സി. എന്‍ജിനീയര്‍ സി സവിതവിവിധ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: