റെയിൽവേ ജീവനക്കാരിയെ കഴുത്തിന് കത്തി വെച്ച് അപായപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

കണ്ണപുരം: രാത്രികാല ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരിയെ കത്തി കഴുത്തിന് ചൂണ്ടി അപായപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി നെയ് ശാം പൂർ ഡെപെൽ മെഡിപൂർ സ്വദേശി ശംഭുനാഥ്‌ ജാന എന്ന ബാബു (31)വിനെയാണ് അസി. പൊലീസ് കമ്മീഷണർ പി.പി സദാനന്ദൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് ചെറുകുന്ന് തറക്ക് സമീപം ഹോട്ടലിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളിയായ ഇയാളെ കണ്ണപുരം എസ്.ഐ.വി.ആർ വിനീഷ്, എ.എസ്.ഐമാരായ സാംസൺ, വിനോദ്, റഷീദ്, മനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ കമലേഷ്, ജിജോ, സുഗേഷ് എന്നിവരടങ്ങിയ സംഘം
കസ്റ്റഡിയിലെടുത്തത്.തുടർന്ന് പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഗെയിറ്റിന് സമീപം നൂറു മീറ്റർ അകലെയാണ് ഇയാൾ താമസം. ഇക്കഴിഞ്ഞ 26ന് പുലർച്ചെ 12.40 ഓടെയാണ് സംഭവം.
ചെറുകുന്ന് കോൺവെന്റ് റോഡിൽ LC No 253 നമ്പർ റെയിൽവേ ഗെയിറ്റിലെ പോയിൻ്റ്സ്മെൻ ഡ്യൂട്ടി ചെയ്യുകയായിരുന്ന ഭർതൃമതിയായ 37കാരിയെ അപായപ്പെടുത്താൻ ശ്രമം നടന്നത്. ട്രെയിൻ പോയ ശേഷം റെയിൽവേ ഗെയിറ്റിലെ മുറിയിലേക്ക് പോയ ഇവർക്ക് പിന്നാലെ അകത്ത് കടന്ന അക്രമിയാണ് കൈയിൽ കത്തിയുമായി ജീവനക്കാരിയെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തി കഴുത്തിന് നേരെ കത്തി പിടിക്കുകയും ചെയ്തത്. ഭയന്ന ജീവനക്കാരി രാത്രി കാല ഡ്യൂട്ടിക്കിടെ കൈയിൽ കരുതിയ കുരുമുളക് സ്പ്രേ അക്രമിക്ക് നേരെ പ്രയോഗിച്ചു. ബഹളം വെച്ചതോടെ അക്രമി ഇരുളിൽ ഓടി മറഞ്ഞു. തുടർന്ന് കണ്ണപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: