ആസിഡ് ആക്രമണം രണ്ടാനച്ഛൻ അറസ്റ്റിൽ

പേരാവൂർ : മണത്തണയില്‍ മധ്യവയസ്‌കനു നേരെയു ണ്ടായ ആസിഡ് അക്രമ ത്തിൽ ഒരാൾ പിടിയാർ ആസിഡ്. അക്രമത്തിനിരയായ പേരാവൂർ മണത്തണ യിലെചേണാല്‍ ബിജുവിൻ്റെ രണ്ടാനച്ചൻ മാങ്കുഴിയിൽ ജോസിനെ (66 ) യാണ്പേരാവൂ ർ ഇൻസ്പെക്ടറും സംഘവും അറസ്റ്റു ചെയ്തത് . ഏറെ കാലത്തെ സ്വത്ത് തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസംപുലര്‍ച്ചെ സമീപത്തെ കുളത്തിൽ കുളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ബിജുവിന് നേരെ ആസിഡ് ആക്രമണം നടന്നത്. പൊള്ളലേറ്റ്ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ബിജുവിന് കത്തി കൊണ്ട് വെട്ടേൽക്കുകയും ചെയ്തിരുന്നു .കണ്ണിനും മുഖത്തും പരിക്കേറ്റ ബിജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: