കെ ആർ എം യു സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി പ്രവർത്തകർ പയ്യന്നൂർ സഹകരണ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി

പയ്യന്നൂർ.കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ പയ്യന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. മേഖലാ കമ്മിറ്റി ഓഫീസിനു മുന്നിൽ പ്രസിഡണ്ട് രജീഷ് കുളങ്ങര പതാക ഉയർത്തി. മേഖല സെക്രട്ടറി പ്രജിത്ത് മനിയേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പ്രസാദ് കാങ്കോൽ, ജില്ല സെക്രട്ടറി പീറ്റർ ഏഴിമല എന്നിവർ സംസാരിച്ചു. തുടർന്ന്
കെ ആർ എം യു മേഖല അംഗങ്ങൾ പയ്യന്നൂർ സഹകരണആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.
മെഡിക്കൽ സുപ്രണ്ട് ഡോ: ടി വി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി കെ വി. സന്തോഷ്, സജേഷ് നായർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: