കോവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപികരിക്കുക;മെഡിക്കൽ കോളേജ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു


പിലാത്തറ: കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10ലക്ഷം രൂപ നഷ്ട പരിഹാരം നല്കുക, കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപികരിക്കുക, അസംഘടിത തൊഴിലാളികൾക്ക് 5000 രൂപ റേഷൻ കട മുഖേന നല്കുക,യുദ്ധകാലാടിസ്ഥാനത്തിൽ ഇരട്ട വാക്സിൻ പൂർത്തിയാക്കുക എന്നീ മുദ്രാവാക്യം ഉയർത്തി പിടിച്ച് സി.എം.പി.പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്തംഗം പി.സാജിദ ടീച്ചർ ഉദ്ഘാടനം ചെയ്തു.സുധീഷ് കടന്നപ്പള്ളി അദ്ധ്യക്ഷനായി.അഡ്വ: ബ്രിജേഷ് കുമാർ,പി.ആനന്ദ്കുമാർ,കെ.പി.ജനാർദ്ദനൻ, എൻ.കുഞ്ഞിക്കണ്ണൻ, സി.എ.ജോൺ,വി.എൻ അഷറഫ് എന്നിവർ സംസാരിച്ചു. ശിവദാസൻ കുഞ്ഞിമംഗലം സ്വാഗതവും, കെ.വി.മോഹനൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: