സ്‌കൂട്ടിയില്‍ നാഷണല്‍ പര്‍മിറ്റ് ലോറിയിടിച്ച് തെയ്യം കലാകാരന്‍ മരണപ്പെട്ടു

പരിയാരം:ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിന് സമീപം സ്‌കൂട്ടിയില്‍ നാഷണല്‍പര്‍മിറ്റ് ലോറിയിടിച്ച് തെയ്യംകലാകാരന്‍ മരണപ്പെട്ടു കാഞ്ഞങ്ങാട്.
കിഴക്കുംകരയിലെ പരേതനായ കൃഷ്ണന്‍പണിക്കര്‍-അമ്മിണി ദമ്പതികളുടെ മകന്‍ സൂരജ് പണിക്കര്‍(44) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8.45 മണിയോടെയാണ് അപകടം. പരിക്കേറ്റ സൂരജിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. ഇന്നലെ
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിന് ശേഷം ആനന്ദാശ്രമം കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം .ഭാര്യ. ലതിക. മക്കള്‍: സായൂജ്, സഞ്ജന(ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സുജീഷ് പണിക്കര്‍, സുജിത്ത്. ഹൊസ്ദുർഗ് പോലീസ് മുതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: