യുവാവ് പുഴയിൽ ച്ചാടിയെന്ന സംശയം; നണിശ്ശേരി പാലത്തിൽ അഗ്നിരക്ഷാസേന തെരച്ചിൽ രാവിലെ വിണ്ടും ആരംഭിച്ചു

മയ്യിൽ: യുവാവ് പുഴയിൽ ച്ചാടിയെന്ന സംശയത്തിൽ മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിന് താഴെ തെരച്ചിൽ ഇന്ന് രാവിലെ 7 മണിക്ക് വിണ്ടും ആരംഭിച്ചു,
പുവ്വത്തെ മലഞ്ചരക്ക് വ്യാപാരി കരുവഞ്ചാൽ വായാട്ടുപറമ്പ് ഉറുമ്പടിയിൽ ടോമി (47) പുഴയിൽച്ചാടിയെന്ന സംശയത്തിലാണ് അഗ്നി രക്ഷാസേനയും പോലിസു മുല്ലകൊടി പുഴയിൽ തെരച്ചിൽ തുടരുന്നത്, ടോമിയുടെ സ്കുട്ടറും ചെരുപ്പും ബാഗു, പാലത്തിന് മുകളിൽ ഇന്നലെ കണ്ടെത്തിയിരുന്നു,

തളപ്പറമ്പ് അഗ്നിരക്ഷാസേന ഓഫിസർ പി.വി.അശോകൻ, അസി: സ്റ്റേഷൻ ഓഫിസർ ടി. അജയൻ എന്നിവരുടെ നേത്യത്യത്തിൽ ഡിങ്കി ബോട്ടിൻ്റെയും മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തെരവ്വിൽ തുടരുന്നത്, തളിപറമ്പ് ഡിവൈഎസ്പി ടി കെ.രതനകുമാർ, സജിവ് ജോസഫ് എംഎൽഎ, തളിപറമ്പ് ,സി.ഐ.എ വി ദിനേശൻ, മയ്യിൽ എസ് ഐ ടി സുനിൽകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: