അഥീന നാടകോത്സവം സമാപിച്ചു

മയ്യിൽ: ഒരാഴ്ചയായി മയ്യിൽ ഒറപ്പടിയിൽ നടന്ന നാടകോത്സവത്തിനു തിരശീല വീണു. നാടക പ്രവർത്തകൻ കരിവെള്ളുർ മുരളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്ത് ഇന്ത്യയിൽ തന്നെ ആദ്യമായി ഈ ഉദ്യമത്തിനു നേതൃത്വം നൽകിയ അഥീനയുടെ പ്രവർത്തനത്തെ നാടക പ്രവർത്തകർക്ക് നൽകിയ ഊർജ്ജം വളരെ വലിയതായിരുന്നുവെന്ന് കരിവള്ളൂർ മുരളി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ മോഹനൻ കാരക്കീൽ അധ്യക്ഷത വഹിച്ചു. നടക പ്രവർത്തകർ ടി.കെ.ബാലകൃഷ്ണൻ, സി.സി.ഗണേഷ് ബാബു മയ്യിൽ, വിജേഷ് കണ്ടക്കൈ തുടങ്ങിയവർ ആശംസകൾ നേർന്നു. ജിജു ഒറപ്പടി സ്വാഗതവും, സംഘാടക സമിതി കൺവീനർ വിനോദ് കണ്ടക്കൈ നന്ദിയും പറഞ്ഞു. തുടർന്ന് ലോക നാടകവേദി കൊച്ചി അവതരിപ്പിച്ച മീന രാജിന്റെ ‘മത്തായിയുടെ മരണം’ എന്ന നാടകവും അരങ്ങേറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: