പരീക്ഷയെഴുതനെത്തിയ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

ചൊക്ലി: പരീക്ഷയെഴുതനെത്തിയ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ.
പെരിങ്ങത്തൂർ എൻ . എ .എം. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കായക്കൊടി തളിയിൽ ദേവർകോവിലിലെ വാഴയിൽ ഹൗസിൽ വി.വി. അജിതാറി(35)നെയാണ് ചൊക്ലി പോലീസ് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ 11-ന് പ്ലസ് ടു വിദ്യാർഥിനിയായ 18 -കാരിയുടെ പരാതി പ്ര കാരം ചൊക്ലി പോലീസ് കേ സെടുത്തിരുന്നു. ഗ്രേഡ്
എസ്.ഐ എൻ. സി യതീഷാണ് പ്രതിയെ
അറസ്റ്റു ചെയ്തത്. പ്രതിയെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: